ലാബ് സ്കൂളിലെ ഈ വര്‍ഷത്തെ ബാലസഭയുടെ ഉദ്ഘാടനം 28.06.13 ന് GBLPS ഉജാര്‍ ഉള്‍വാര്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഹേമലത സി എച്ച് നിര്‍വഹിച്ചു. നാല് ബി. യിലെ അമൃത എം അധ്യക്ഷത വഹിച്ചു. നഫീസത്ത് ഫസ്ന ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐശ്വര്യ സ്വാഗതവും അബ്ദുള്ള മുര്‍ഷിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഫ്ലാഷ് ന്യൂസ്
Friday 28 June 2013
Thursday 20 June 2013
വായനാവാരത്തിനു തുടക്കമായി
കാസര്‍ഗോഡ് ലാബ് സ്കൂളിലെ വായനാവാരാചരണത്തിന് വിപുലമായ പുസ്തകപ്രദര്ശനത്തോടെ തുടക്കമായി. രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സീനിയര്‍ ലക്ചറര്‍ എ. മധുസൂദനന് അധ്യക്ഷത വഹിച്ചു. ഡോ. പി വി പുരുഷോത്തമന് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്തെ തന്റെ വായനാനുഭവങ്ങള്‍ കൊച്ചുകൂട്ടുകാരുമായി അദ്ദേഹം പങ്കുവെച്ചു. ഈ വര്‍ഷം വായനയുടെ വര്‍ഷമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് കുട്ടികള്‍ പ്രതിജഞയെടുത്തു.
തുടര്‍ന്ന് സന്തോഷ് സക്കറിയ, അനസ് മാസ്റ്റര്‍, രുക്മിണിട്ടീച്ചര്, തന്ഷീറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വായനാവാരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അനില്‍ മാസ്റ്റര്‍ വിശദീകരിച്ചു. രാമ മാസ്റ്റര്‍ സ്വാഗതവും ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)