ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Thursday 25 September 2014

         പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

മധൂര്‍ കൃഷിഭവനും സ്കൂള്‍ കാര്‍ഷികക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തുപാക്കറ്റുകള്‍ വിതരണം ചെയ്തു. മധൂര്‍ കൃഷിഭവനാണ് ആവശ്യമായ വിത്തുപാക്കറ്റുകള്‍ ലഭ്യമാക്കിയത്. അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ATMA) കാസറഗോഡ് പ്രസിദ്ധീകരിച്ച വിജ്ഞാനപ്രദമായ കാര്‍ഷിക പത്രികയും കുട്ടികള്‍ക്ക് വിതരണം ചെയ്തു. കാര്‍ഷികക്ലബ് ചുമതലയുള്ള അധ്യാപകന്‍ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ നേതൃത്വത്തില്‍ ഓരോ വീട്ടിലും കൃഷി എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മധൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി അനിത മേനോന്‍ ഇതിനു മുന്നോടിയായി കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസ്സ് നല്‍കിയിരുന്നു.

വിത്തുപാക്കറ്റുകളും കാര്‍ഷിക പത്രവുമായി 2 ബി യിലെ കുട്ടികള്‍

           കാര്‍ഷിക ക്ലബ്ബ് ഉദ്ഘാടനം
സ്കൂള്‍ കാര്‍ഷിക ക്ലബ് പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ സ്കൂള്‍ മുറ്റത്ത് കോവല്‍ തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.  ക്ലബ് കണ്‍വീനര്‍ അബ്ദുള്‍ നാസര്‍ അധ്യാപകരായ അനില്‍കുമാര്‍ വി പി അനസ് യു കെ, അണിമ സി, പ്രമീള കാര്‍ഷിക ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


 പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്ണകുമാര്‍ കോവല്‍ തൈകള്‍ നടുന്നു.

Sunday 21 September 2014

         പി ടി എ വാര്‍ഷിക ജനറല്‍ബോഡി
പി ടി എ വാര്‍ഷിക ജനറല്‍ബോഡി യോഗം സെപ്തംബര്‍ 19 ന് 3 മണിക്ക് ഡയറ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. പി ടി എപ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാളിനുവേണ്ടി ഹെഡ്മാസ്റ്റര്‍ ചാര്‍ജുള്ള ലാബ് സ്കൂള്‍ അധ്യാപകന്‍ എ ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി സുരേഷ് വരവുചെലവുകണക്കും ഉച്ചഭക്ഷണ പരിപാടിയുടെ വരവു ചെലവുകണക്ക് ചാര്‍ജ് വഹിക്കുന്ന അധ്യാപകന്‍ എ എസ് എന്‍ പ്രസാദും ഭാവി പ്രവര്‍ത്തന പരിപാടികള്‍ ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധരനും  അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവിപരിപാടികളും വരവുചെലവു കണക്കുകളും യോഗം ചര്‍ച്ചചെയ്ത് അംഗീകരിച്ചു.
പുതിയ പി ടി എ , മദര്‍ പി ടി എ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പി ടി എ പ്രസിഡണ്ടായി ശ്രീ കെ എന്‍ ഗിരീഷ് , മദര്‍ പി ടി എ പ്രസിഡണ്ടായി ശ്രീമതി ഷൈലജ എന്നിവരെ യോഗം വീണ്ടും തെരഞ്ഞെടുത്തു.
സ്റ്റാഫ് സെക്രട്ടറി എ എസ് എന്‍ പ്രസാദ് നന്ദി പ്രകാശിപ്പിച്ചു.



       സ്വാഗതം : പ്രിന്‍സിപ്പാള്‍ ഡോ പി വി കൃഷ്ണകുമാര്‍


          അധ്യക്ഷത : പി ടി എപ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷ്

         ഉദ്ഘാടനം : വാര്‍ഡു മെമ്പര്‍ ശ്രീമതി സിന്ധു മനോരാജ്

 ഭാവി പ്രവര്‍ത്തന പരിപാടികള്‍ : ഡയറ്റ് ലക്ചറര്‍ എം വി ഗംഗാധരന്‍

Friday 5 September 2014

                     മനുഷ്യപ്പൂക്കളം
നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതിയുടെ ഈടുവയ്പുകള്‍ പ്രതീകവത്കരിച്ചുകൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍കുട്ടികളും ചേര്‍ന്നൊരുക്കിയ മനുഷ്യപ്പൂക്കളം സംസ്കൃതിക്കുള്ള നമോവാകമായി. കാര്‍ഷിക വിളകളും ഉപകരണങ്ങളും സമ്പന്നമായ സംസ്കാരത്തിന്റെ അടയാളങ്ങളും മനുഷ്യ ശില്‍പ്പത്തില്‍ കോര്‍ത്തിണക്കപ്പെട്ടു. പ്രശസ്ത ശില്‍പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ സുരേന്ദ്രന്‍ കൂക്കാനമാണ് മനുഷ്യ ശില്‍പം സംവിധാനം ചെയ്തത്. പ്രിന്‍സിപ്പാള്‍ ഡോ. പി വി. കൃഷ്ണകുമാര്‍, സീനിയര്‍ ലക്ചറര്‍ ശ്രീ ടി. സുരേഷ്, ടീച്ചര്‍ എഡുക്കേറ്റര്‍ ശ്രീ കൃഷ്ണ കാറന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



                           ഓണാഘോഷം
വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. എല്ലാ ക്ലാസ്സിലും കുട്ടികള്‍ പൂക്കളങ്ങള്‍ തീര്‍ത്തു. മായിപ്പാടിയില്‍ കിട്ടുന്ന നാടന്‍ പൂക്കള്‍ മാത്രമാണ് പൂക്കളങ്ങള്‍ക്കായി ഉപയോഗിച്ചത്. പൂക്കളങ്ങള്‍ തീര്‍ത്തവര്‍ക്കെല്ലാം സമ്മാനങ്ങളും നല്‍കി.  കസേര കളി, മിഠായി പെറുക്കല്‍, കളത്തില്‍ കയറല്‍ തുടങ്ങിയ മത്സരങ്ങളുമുണ്ടായിരുന്നു ആവേശം പകരാന്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമ്മമാരാണ് സമ്മാന വിതരണം നടത്തിയത്.  അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍ കുട്ടികളും ചേര്‍ന്നൊരുക്കിയ മനുഷ്യപ്പൂക്കളം ഒരു പുത്തന്‍ കാഴ്ചാനുഭവമായി. ഉച്ചക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ കെ എന്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസ്സദ്യ.ഉച്ചക്കുശേഷം അധ്യാപക ദിനത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടികളുമായുള്ള സംവാദവും സന്ദേശവും.