ഫ്ലാഷ് ന്യൂസ്

പഞ്ചാമൃതം അവധിക്കാല ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതുവരെ ........

Thursday 7 April 2016


വേനല്‍ചൂടില്‍ കളിമധുരവുമായി പഞ്ചാമൃതം


മായിപ്പാടി : അവധിയുടെ വേനല്‍മുറ്റത്ത് കലയുടേയും സംസ്കാരത്തിന്റേയും ചാറ്റല്‍മഴ നനയാന്‍ ഡയറ്റ് മായിപ്പാടി അഞ്ച് ദിവസങ്ങളിലായി ഒരുക്കുന്ന കുഞ്ഞുങ്ങളുടെ അവധിക്കാല കളിക്കൂട്ടം 'പഞ്ചാമൃതം' എഴുത്ത്, സിനിമ, നാടകം, ഇംഗ്ലീഷ് പഠനം, ചിത്രകല എന്നീ മേഖലകളിലുള്ള സംവാദങ്ങളും നേര്‍ക്കാഴ്ചകളുമാകുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ ഒമ്പതുവരെ നടത്തപ്പെടുന്ന ക്യാമ്പില്‍ ഒന്നാംദിവസം 'നടനം' എന്നപേരില്‍ അണിയറയിലും അരങ്ങിലും ശരീരത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉള്ളടക്കങ്ങളിലേക്കുള്ള നാടക യാത്രയാണ്. 'കാഴ്'ച എന്ന് പേരിട്ടിട്ടുള്ള രണ്ടാം ദിവസം കുട്ടികളുടെ സിനിമാ കാഴ്ചകളുടേയും പ്രശസ്തരുടെ ക്യാമറായാത്രകളുടേയും പഠനവും ചര്‍ച്ചയുമാണ്. മൂന്നാം ദിവസമായ 'അക്ഷര'ത്തില്‍ പ്രമുഖരായ എഴുത്തുകാരേയും അവരുടെ കൃതികളേയും പരിചയപ്പെയുത്തുന്നതിനോടൊപ്പം ആ പാതയിലൂടെ മുന്നേറാന്‍ കുട്ടികളെ വഴികാട്ടുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷയുടെ ഭാവനാലോകത്തേക്ക് പൂമ്പാറ്റകളെപ്പോലെ പറന്നെത്തുന്ന ക്രിയാത്മകനാടക പരിശീലനമാണ് 'പാഠം' എന്ന് പേരിട്ടിരിക്കുന്ന നാലാം ദിവസത്തിലുള്ളത്. 'വര' എന്ന അവസാന ദിവസം ചിത്രകലയിലെ മഹാരഥന്‍മാരെ പരിചയപ്പെടുത്തുന്നതിനോടൊപ്പം സ്വന്തം ക്യാന്‍വാസില്‍ ആകാശവും കടലും പുഞ്ചിരിയും പൂവും വിടരുന്നതെങ്ങനെയെന്ന അന്വേഷണമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ദിവസവും വിവിധ മേഖലകളിലെ പരിചയസമ്പന്നരാണ് ക്യാമ്പിലെത്തുന്നത്.

'പഞ്ചാമൃതം' അവധിക്കാല ക്യാമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ബി ശേഖര്‍ ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷനായി, കാസറഗോഡ് ബി പി ഒ ശ്രീ. മുഹമ്മദ് സാലി, സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ശ്രീ അവിന്‍ എസ്.വി, മുഹമ്മദ് മായിപ്പാടി, പ്രസാദ് എ. എസ്. എന്‍ എന്നിവര്‍ സംസാരിച്ചു. സന്തോഷ് സക്കറിയ സ്വാഗതവും എ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

'പഞ്ചാമൃതം' കുട്ടികള്‍ക്കുള്ള അവധിക്കാല മധുരമാകുന്നതോടൊപ്പം അടുത്ത അധ്യയന വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനങ്ങളെ ക്യാമ്പിലെ വിവിധ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കി വരും വര്‍ഷത്തെ വിദ്യാലയ മികവാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും നാട്ടുകാരും.


ഉദ്ഘാടനം : ശ്രീ. കെ.ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ആശംസ : ശ്രീ. മുഹമ്മദ് സാലി, ബി പി ഒ കാസര്‍ഗോ‍ഡ്

ആശംസ : ശ്രീ. അവിന്‍ എസ് വി, ചെയര്‍മാന്‍ എസ് എം സി

ആശംസ : ശ്രീ. മുഹമ്മദ് മായിപ്പാടി, പി ടി എ കമ്മിറ്റി

ക്യാമ്പ് ഭക്ഷണം

നാടക ക്യാമ്പില്‍ നിന്ന് ശ്രീ ഹാരിസ് നടക്കാവിനൊപ്പം






സിനിമാക്കാഴ്ചകളിലേക്ക്, എ ശ്രീകുമാറിനൊപ്പം


Screened films

1. 5 Rupees – S U Arunkumar (Short film)
2. What is that – Constantin Pilavious (Short film)
3. Chicken Ala Carte – Ferdinand Dimadura (Short film)
4. Sunshinee in the rain (Dreams) – Akira Kurazoa (Short film)
5. Spring (Spring, Summer, Fall, Winter... and Spring) - Kim Ki-duk (Short film)
6. For the birds - Ralph Eggleston (Short film- Animation)
7.Neighbours – Norman McLaren (Short film- Animation)
8. Race aginst time – Madhu Janardhanan (Documentary)
9. Malli – Santosh Sivan (Feature Film)
10. One Man Band - Osnat Shurer (Short film- Animation)


എഴുത്തിന്റെ ലോകത്തേക്ക് ശ്രീ പ്രകാശന്‍ കരിവെള്ളൂര്‍, ഹരീഷ് പന്തക്കല്‍